Breaking News

പ്രളയം: കുട്ടനാട്ടില്‍ വെള്ളക്കെട്ട് രൂക്ഷം; ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം തുടരും

പ്രളയക്കെടുതി ദുരിതം വിതച്ച കുട്ടനാട്ടിലെ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. ഏതാണ്ട് പതിനായിരം പേര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ആരും തന്നെ അപകടാവസ്ഥയിലല്ല. നാലായിരത്തോളം പേര്‍ എടത്വ കോളജിലെ ദുരിതാശ്വാസ ക്യാമ്പിലാണ്. ഹൗസ്‌ബോട്ടുകളില്‍ അഭയം തേടിയവരുമുണ്ട്. കഴിഞ്ഞ 48 മണിക്കൂറില്‍ കുട്ടനാട്ടില്‍ നിന്നു മാത്രം 180000 പേരെയാണ് ഒഴിപ്പിച്ചത്.

അതേസമയം ചെങ്ങന്നൂരില്‍ സൈന്യത്തിന്റെ പ്രവര്‍ത്തനം വരും ദിവസങ്ങളിലും തുടരും. വെള്ളപ്പൊക്കത്തില്‍ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയതിനെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ പാണ്ടനാട്,തിരുവന്‍ വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. വീടൊഴിയാന്‍ വിസമ്മതിക്കുന്നവര്‍ മാത്രമാണ് ഇനി ഇവിടങ്ങളില്‍ തുടരുന്നത്. വെള്ളമൊഴിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top