Kerala

പമ്പ കരകവിഞ്ഞു ; നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്കു പോകും

കനത്തമഴയില്‍ പമ്പ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ തന്ത്രി കണ്ഠരര് മഹേശ്വര്‍ മോഹനരും സംഘവും നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി വണ്ടിപ്പെരിയാര്‍ വഴി സന്നിധാനത്തിലേക്കു പോകും.നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ്- ദുരന്തനിവാരണ അതോറിറ്റി- റവന്യൂ വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. തന്ത്രിയും പത്തംഗസംഘവും വണ്ടിപ്പെരിയാര്‍ പുല്ലുമേട് വഴി യാത്ര തിരിച്ചു.

പമ്പയില്‍ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ സന്നിധാനത്തേക്കുള്ളവര്‍ രണ്ടു സംഘമായി തിരിഞ്ഞാണ് ശബരിമലയിലേക്ക് പോകുക. രണ്ടാമത്തെ സംഘം പമ്പയാറിന് സമീപം ക്യാമ്പു ചെയ്യും. ജലനിരപ്പ് കുറഞ്ഞാല്‍ പമ്പവഴി അവര്‍ സന്നിധാനത്തിലേക്ക് പോകും.

ശബരിഗിരി പദ്ധതിയുടെ പമ്പ ആനത്തോട് ഡാമുകള്‍ തുറന്നതോടെയാണ് ജലനിരപ്പുയര്‍ന്നത്. ജാഗ്രത പ്രഖ്യാപിച്ചതോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top