എറണാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് ആലുവയും സമീപ പ്രദേശങ്ങളും കനത്ത വെള്ളക്കെട്ടില്‍ മുങ്ങുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വെള്ളം കയറിയത് സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. ഗതാഗതം പൂര്‍ണമായും തടസപ്പെട്ട അവസ്ഥയാണ്. ആലുവയില്‍ മാത്രം ആയിരത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആലുവ മുങ്ങുന്നു
By
August 16, 2018 11:42 am