മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞതോടെ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് ഇപ്പോള്‍ സെക്കന്റില്‍ 12 ലക്ഷം ലിറ്റര്‍ ജലം പുറത്തേക്ക് തുറന്നുവിടുന്നു. ഇതുവരെ 10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു പുറത്തേക്ക് ഒഴുക്കിയിരിക്കുന്നത്.
വൈകീട്ട് അഞ്ച് മണിയോടെ ഇത് 15 ലക്ഷം ലിറ്ററായി ഉയര്‍ത്തും. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ണമെന്ന് ജില്ലാ കളക്ടര്‍ ജീവന് ബാബു ഐഎഎസ് അറിയിച്ചു.
മുല്ലപ്പെരിയാറിന്റെ പരമാവധി പരിധിയായി സുപ്രിം കോടതി നിശ്ചയിച്ചിരിക്കുന്നത് 142 അടിയാണ്. ഡാം പൂര്‍ണമായും നിറയുന്നത് കാത്തിരിക്കാതെ മുല്ലപ്പെരിയാറിന്റെ 13 സ്പില്‍വേകള്‍ പുലര്‍ച്ചെ തുറന്ന് വിട്ടിരുന്നു. ഇതോടെ പെരിയാറിന്റെ തീരപ്രദേശങ്ങളിലെ പ്രളയക്കെടുതി വീണ്ടു രൂക്ഷമാകും.