Kerala

പ്രളയബാധിതതര്‍ക്ക് സാമ്പത്തികസഹായവുമായി മലയാളി വ്യവസായികള്‍

പ്രളയക്കെടുതിയില്‍ ദുരിതബാധിതതര്‍ക്ക് സഹായമായി വിവിധ വ്യവസായഗ്രൂപ്പുകള്‍ രംഗത്തെത്തി. ജ്യോതി ലേബിന്റെ സംഭാവനയായി ഒരുകോടി രൂപയും ജീവനക്കാരുടേതായി ഇരുപത്തിയെട്ടു ലക്ഷത്തിഎണ്‍പത്തൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് (രൂ.28,81,537) രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി ജ്യോതിലേബിന്റെ ചെയര്‍മാന്‍ ശ്രീ എം.പി.രാമചന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മലബാര്‍ ഗ്രൂപ്പ് രണ്ടുകോടി രൂപയാണ് നല്‍കാന്‍ ഒരുങ്ങുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യുന്നുണ്ടെന്നും മലബാര്‍ ഗ്രൂപ്പ് എം.പി. അഹമ്മദ് പറഞ്ഞു.

കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷനും വി-ഗാര്‍ഡ് ഗ്രൂപ്പ് സ്ഥാപനങ്ങളും ചേര്‍ന്ന് മൂന്നൂകോടി രൂപ നല്‍കും. കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷന്‍ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഭവനസഹായ പദ്ധതിയില്‍പ്പെടുത്തി ജില്ലാ ഭരണകൂടം തിരഞ്ഞെടുക്കുന്ന 500 വീടുകളുടെ അറ്റകുറ്റപ്പണികള്‍ 50,000 രൂപ വീതവും നല്‍കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി പറഞ്ഞു.

കേരളീയരെ മഴക്കെടുതിയില്‍ സഹായിക്കാന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും. ദുരിതസമയത്ത് പ്രാര്‍ത്ഥനകള്‍ക്കപ്പുറം മറ്റുപലതും നമ്മള്‍ ചെയ്യേണ്ടതുണ്ടെന്ന ഓര്‍മിപ്പിക്കലോടെയാണ് മഴക്കെടുതിയില്‍ താന്‍ സഹായിക്കുമെന്ന് സച്ചിന്‍ ട്വിറ്ററിലൂടെ കുറിച്ചത്. പ്രളയക്കെടുതി തുടരുകയായതിനാല്‍ വിവിധ വ്യവസായഗ്രൂപ്പുകളും പ്രഗത്ഭരായവരും സഹായത്തിനായി എത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top