Breaking News

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയില്‍

കൊച്ചി: മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഞായറാഴ്ച കൊച്ചിയിലെത്തും. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് രാജ്‌നാഥ് സിംഗ് അറിയിച്ചിരുന്നു. മഴക്കെടുതിയില്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ മന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം സഹായം ഉറപ്പു നല്‍കിയത്. മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കാന്‍ താന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തെ ലഭിച്ചില്ലെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പത്ത് കോടി നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top