മാറ്റങ്ങളോടെ പുറത്തിറക്കുന്ന പുതിയ 100 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ ലഭ്യമാക്കുന്നതിന് 100 കോടി രൂപ ചെലവു വരുമെന്ന് എടിഎം നിര്‍മ്മാണ കമ്പനികള്‍. നിറത്തിലും വലിപ്പത്തിലുമുള്പ്പെടെ മാറ്റങ്ങളുമായി എത്തുന്ന നോട്ടുകള്‍ നിറയ്ക്കുന്നതിനായി എടിഎമ്മുകളുടെ ഘടനയ്ക്ക് പുറമേ സാങ്കേതിക വിദ്യയിലും മാറ്റം വരുത്തേണ്ടതുണ്ട്.
പുതിയ നോട്ട് പുറത്തിറക്കുമ്പോള്‍ പഴയ നൂറു രൂപ നോട്ട് പിന്‍വലിക്കില്ലെന്നാണ് തീരുമാനം. ഇത് എടിഎമ്മിന്റെ സാങ്കേതിക ക്രമികരണത്തിന് വെല്ലുവിളിയാകും.
രാജ്യത്തെ രണ്ടര ലക്ഷം എടിഎമ്മുകളാണ് ഇതിനായി പുനക്രമീകരിക്കേണ്ടത്. ഇതിന് ഒരു വര്‍ഷം എങ്കിലും വേണ്ടി വരും.
പുതിയ 200 രൂപ നോട്ടുകള്‍ തന്നെ മുഴുവന്‍ എടിഎമ്മുകളില്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഇതിനിടെയാണ് പുതിയ നൂറു രൂപ നോട്ട് പുറത്തിറക്കുമെന്നുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നത്.
മധ്യപ്രദേശിലെ ദേവാസിലെ സെക്യൂരിറ്റി പ്രസില്‍ അച്ചടി പുരോഗമിക്കുന്ന നൂറു രൂപ നോട്ടുകള്‍ സെപ്റ്റംബര്‍ മുതല്‍ പുറത്തിറക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.