Badminton

പലിശ നിരക്കുകളില്‍ മാറ്റമില്ല,പുതിയ വായ്പാ നയം പ്രഖ്യാപിച്ച്‌ ആർബിഐ

മുംബൈ:പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ പുതിയ വായ്പാ നയം പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റീപ്പോ നിരക്ക്, റിവേഴ്‌സ് റീപ്പോ നിരക്ക് എന്നിവ 4 ശതമാനവും 3.35 ശതമാനവുമായി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. തുടര്‍ച്ചയായി എട്ടാം തവണയാണ് നിരക്കുകളില്‍ മാറ്റമില്ലാതെ തുടരുന്നത്.രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് പലിശനിരക്ക് മാറ്റേണ്ടതില്ലെന്ന് ആര്‍ബിഐ തീരുമാനിച്ചത്. മൂന്ന് ദിവസം നീണ്ട വായ്പാ അവലോകന യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top