Film News

ലാലിനെതിരെ ഒപ്പു വച്ചിട്ടില്ല; മോഹന്‍ലാല്‍ രാജ്യത്തിന്റെ അഭിമാനമെന്നും പ്രകാശ് രാജ്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ ഭീമഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഈ സംഭവവുമായി ബന്ധപ്പെട്ട കത്തില്‍ തന്റെ പേര് എങ്ങനെയാണ് വന്നത് എന്നറിയില്ല. ഇക്കാര്യത്തില്‍ തന്നെ ആരും സമീപിച്ചിട്ടില്ലെന്നും എന്റെ പേര് ദുരുപയോഗം ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമായ താരമാണ്. മോഹന്‍ലാല്‍ രാജ്യത്തിന് അഭിമാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തെ നിഷേധിക്കാനോ നിരോധിക്കാനോ തനിക്ക് കഴിയില്ലെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ചടങ്ങില്‍ മോഹന്‍ലാല്‍ വരുന്നത് തെറ്റാണെന്ന് കരുതുന്നില്ല. ഇക്കാര്യത്തില്‍ ഞാന്‍ ലാലിന്റെ കൂടെ നില്‍ക്കുന്നുവെന്നും പ്രകാശ് രാജ് വ്യക്തമാക്കി. ദിലീപ് വിഷയത്തില്‍ ഞാന്‍ സംഘടനയ്‌ക്കെതിരാണ്, എന്നാല്‍ അതും ഇതും തമ്മില്‍ കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മാസം എട്ടിന് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ലാലിനെ പങ്കെടുപ്പിക്കരുതെന്നാവശ്യപ്പെട്ട് ചലച്ചിത്രപ്രവര്‍ത്തകര്‍ ഒപ്പിട്ട ഭീമഹര്‍ജിയില്‍ പ്രകാശ് രാജും ഒപ്പിട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഇത് നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top