സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ചരക്കുലോറി സമരം. ഡീസല്‍ വിലവര്‍ധന, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന, അശാസ്ത്രീയ ടോള്‍ പിരിവ് എന്നിവയ്ക്കെതിരെയാണ് സമരമെന്ന് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. രാജ്യവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കേരളത്തിലെ സമരം.