Business

അവിശ്വാസ പ്രമേയം വിപണിയെ ഉലച്ചു

ഇന്നലത്തെ മുന്നേറ്റത്തിന് വിപണിയില്‍ ഇന്ന് അല്‍പ്പായുസ്സായിരുന്നു. മുംബൈ സൂചിക 146 പോയിന്റ് താഴ്ന്ന് 36,373ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 27 പോയിന്റ് കുറഞ്ഞ് 10,980ലാണ് വ്യാപാരമവസാനിച്ചത്. പാര്‍ലമെന്റില്‍ ഗവണ്‍മെന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നതാണ് വിപണിക്ക് മങ്ങലേല്‍പ്പിച്ചത്.

മെറ്റല്‍, ഓട്ടോ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. നിഫ്റ്റിയിലെ 28 ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. ടാറ്റാ സ്റ്റീല്‍ 5.3 ശതമാനം വില കുറഞ്ഞു. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 2.1 ശതമാനം വിലക്കുറവാണ് രേഖപ്പെടുത്തിയത്.

മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളാണ് മുന്‍കാലങ്ങളില്‍ വില ഉയര്‍ന്ന് വിപണിക്ക് താങ്ങായി നിലനിന്നിരുന്നത്. എന്നാല്‍ ഇവയൊക്കെ ഒരു ശതമാനം കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റിയില്‍ മിഡ്ക്യാപ് 50 സൂചിക 1.7 ശതമാനം കുറവ് കാണിക്കുന്നുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ക്ക് മൂലധനം വികസിപ്പിക്കുന്നതിന് 113 ബില്ല്യണ്‍ രൂപ നല്‍കിയ റിപ്പോര്‍ട്ട് പൊതുമേഖലാ ബാങ്കുകളുടെ ഓഹരിയില്‍ ഗുണപരമായി പ്രതിഫലിച്ചില്ല. നിഫ്റ്റി പൊതുമേഖലാ സൂചിക 0.84 ശതമാനം കുറവ് രേഖപ്പെടുത്തി.

ആഗോളവിപണിയിലെ നേട്ടം ഇന്ന് നമ്മുടെ വിപണിയില്‍ പ്രതിഫലിക്കാത്തതിന്റെ പ്രധാന കാരണം വെള്ളിയാഴ്ച പാര്‍ലമെന്റില്‍ നരേന്ദ്ര മോദിക്ക് എതിരെ വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top