കാന്റീന് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കിയത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2017 ഫെബ്രുവരി 27നായിരുന്നു കേസിനാസ്പദമായ സംഭവം. ഭക്ഷണം നല്കാന് വൈകിയതിന് പിസി ജോര്‍ജ്ജും സഹായി സണ്ണിയെന്ന് വിളിക്കുന്ന തോമസ് ജോര്‍ജ്ജും ചേര്‍ന്ന് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കഫേയിലെ ജീവനക്കാരന് മനുവിനെ മര്‍ദ്ദിച്ചുവെന്നാണ് കേസ്.