ബാങ്കുകളുടെ മൂലധനാവശ്യങ്ങള്‍ക്കായി കേന്ദ്ര ഗവണ്മെന്റ് 113 ബില്യന്‍ രൂപ 5 പൊതുമേഖല ബാങ്കുകള്‍ക്ക് നല്കുന്നു. വായ്പ തട്ടിപ്പില്‍ പെട്ട പഞ്ചാബ് നാഷ്ണല്‍ ബാങ്കിന് മൂലധനാവശ്യത്തിനായി 28.2 ബില്യന്‍ രൂപയാണ് നല്‍കുന്നത്. കോര്പ്പറേഷന് ബാങ്ക് 25.5 ബില്യനും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 21.6 ബില്യനും ലഭിക്കും. ഇതിന് പുറമെ ആന്ധ്രബാങ്കിന് 20.2 ബില്യന്‍ രൂപ കിട്ടും. അലഹബാദ് ബാങ്കിന് 18.0 ബില്യന്‍ രൂപയുമാണ് ലഭിക്കുന്നത്.
കിട്ടാക്കടം പെരുകുന്നതും നഷ്ടം വര്‍ദ്ധിക്കുന്നതുമാണ് ബാങ്കുകള്‍ക്ക് മൂലധനം നല്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ഗവണ്മെന്റിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പൊതുമേഖല ബാങ്കുകള്‍ക്ക് റീകാപ്പിറ്റലൈസേഷന് വേണ്ടി മാത്രം 2.11 ട്രില്യന്‍ രൂപ കേന്ദ്ര ഗവണ്മെന്റ് നീക്കിവെച്ചിട്ടുണ്ട്.