കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍ രൂപത, ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. വൈദികര്‍, കന്യാസ്ത്രീകള്‍, അല്മായര്(വിശ്വാസികള്‍) തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന രൂപത ഉപദേശക സമിതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സ്വന്തം നിലയില്‍ അന്വേഷണം നടത്താനുള്ള സഭയുടെ തീരുമാനം.
അഭിഭാഷകര്‍, അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രഗത്ഭരായ അല്മായരാണ് അന്വേഷണ കമ്മീഷനില്‍ ഉള്ളത്. ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനില്‍ വൈദികരെ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ കേരളാ പൊലീസ് സംഘം ജലന്ധറില്‍ എത്താനിരിക്കെയാണ് സഭ ഇത്തരമൊരു തീരുമാനം എടുത്തത്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)