മുംബൈ: മുംബൈയില്‍ ലാബ് ജീവനക്കാരിയെ ഡോക്ടര്‍ ലൈംഗികമായി അപമാനിച്ചെന്ന് പരാതി. ബാദ്രയിലാണ് സംഭവം. 50കാരനായ ഡോക്ടര്‍ അകീല്‍ ഖാനെതിരെയാണ് 27കാരിയായ ലാബ് ജീവനക്കാരി പരാതി നല്‍കിയത്.
ലാബില്‍ ജോലിക്കിടെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും തന്നെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. ഐപിസി വകുപ്പ് 354-A, 354-D , 509 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും അശ്ലീലമായി സംസാരിക്കുകയും പതിവായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/Keu1BbwaLSJI92UgqjyT4I
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)