Breaking News

ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ നാലംഗ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകും; മാര്‍ ആലഞ്ചേരിയുടെ മൊഴി എടുക്കും

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതിനായി നാലംഗ അന്വേഷണ സംഘം അടുത്ത ദിവസം ജലന്ധറിലേക്ക് പോകും. വൈക്കം ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തില്‍ വനിതാ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ അടക്കമുള്ള സംഘമാണു പോകുന്നത്.

കന്യാസ്ത്രീയുടെ പരാതിയില്‍ തെളിവെടുപ്പു പൂര്‍ത്തിയായ സാഹചര്യത്തില്‍ ബിഷപ്പിനെ ജലന്തറിലെത്തി ചോദ്യം ചെയ്യാന്‍ ഡിജിപിയുടെ അനുമതി ലഭിച്ചുവെന്നാണ് സൂചന. ഡിജിപി ലോക്നാഥ് ബെഹ്റയുമായി അന്വേഷണം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ തിരുവനന്തപുരത്ത് എത്തി ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി എടുക്കും. ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചതായി മാര്‍ ജോര്‍ജ് ആലഞ്ചേരിക്കും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ദിനാളിന്റെ മൊഴി എടുക്കുന്നത്. കേസില്‍ നേരത്തെ പാല ബിഷപ്പിന്റെയും കുറവിലങ്ങാട് പള്ളി വികാരിയുടെയും മൊഴി എടുത്തിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top