കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് പിടിയില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. എസ്.എഫ്.ഐ കാരയാട് ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ് വെട്ടേറ്റത്. അക്രമി സംഘത്തില്‍ ആറ് പേരുണ്ടെന്ന് പോലീസ് പറഞ്ഞു.
തന്നെ ആക്രമിച്ചത് എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് വെട്ടേറ്റ വിഷ്ണു പറഞ്ഞിരുന്നു. മുളകുപൊടി വിതറിയ ശേഷമാണ് വെട്ടിയത്. അക്രമി സംഘത്തെ കണ്ടാലറിയാമെന്നും വിഷ്ണു പറഞ്ഞു.
പ്രദേശത്ത് എസ്.എഫ്.ഐ സ്ഥാപിച്ച കൊടിമരം നശിപ്പിച്ചതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ വിഷ്ണു നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമായാണ് വിഷ്ണുവിനെ ആക്രമിച്ചതെന്നാണ് സിപിഎം ആരോപിക്കുന്നത്. മറ്റ് പ്രശ്നങ്ങളൊന്നും പ്രദേശത്ത് നിലനിന്നിരുന്നില്ലെന്ന് എസ്എഫ്ഐയും അറിയിച്ചു.