agriculture

കര്‍ഷകരെ ചേര്‍ത്തുപിടിക്കാന്‍ എസ്ബിഐ; രാജ്യമൊട്ടാകെ നാളെ കിസാന്‍ മേള

കൊച്ചി: രാജ്യത്താകമാനം കിസാന്‍ മേളകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 975 അര്‍ധനഗര-ഗ്രാമീണ ശാഖകളില്‍ കാര്‍ഷിക മേളകള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്കിടയില്‍ ബാങ്കിങ് സേവനങ്ങളെക്കുറിച്ചും കര്‍ഷകര്‍ക്കായുള്ള പദ്ധതികളെക്കുറിച്ചും അവബോധമുണ്ടാക്കുകയാണ് മേളയുടെ ലക്ഷ്യം.

ബാങ്കിന് 1.5 കോടി കര്‍ഷകര്‍ ഇടപാടുകാരായുണ്ട്. ഇതില്‍ പത്ത് ലക്ഷത്തോളം കര്‍ഷകരുമായി കിസാന്‍ മേളയിലൂടെ ബന്ധപ്പെടാന്‍ സാധിക്കുമെന്നാണ് ബാങ്ക് കരുതുന്നത്. ഇവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കര്‍ഷകരുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കാനും മേള ഉപകാരപ്പെടുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. കര്‍ഷകര്‍ക്കായി രൂപം നല്‍കിയിട്ടുള്ള വായ്പാ-നിക്ഷേപ പദ്ധതികളെക്കുറിച്ചും മേളയില്‍ വിവരിക്കും.

കാര്‍ഷിക വായ്പ, മുദ്രാ ലോണ്‍, കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വായ്പ
എന്നിവയെക്കുറിച്ച് കര്‍ഷകര്‍ക്ക് മനസിലാക്കാന്‍ അവസരമുണ്ടാകും. രാജ്യമൊട്ടാകെ ഏകദേശം 14,000ശാഖകളിലാണ് എസ്ബിഐ കിസാന്‍ മേള ഒരുക്കുന്നത്. വന്‍കിട നഗരങ്ങളിലെ ശാഖകള്‍ ഒഴിവാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top