Kerala

സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം ; വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

ഒഡിഷാതീരത്ത് ന്യൂനമര്‍ദം ശക്തിയാര്‍ജിക്കുന്നതിനാല്‍ കേരളത്തില്‍ 70 കിലോമീറ്റര്‍ വരെ ശക്തിയില്‍ കാറ്റു വീശാന്‍ സാധ്യത. 19 വരെ കനത്ത മഴ തുടരാനും സാധ്യതയുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രിയില്‍ മലയോരത്തെ യാത്ര നിയന്ത്രിക്കണം. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് മാറിത്താമസിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേ സമയം ശക്തമായ കാറ്റിലും മഴയിലും നിരവധി വൈദ്യുതത്തൂണുകളും ട്രാന്‍സ്ഫോര്‍മറുകളും തകര്‍ന്ന് പലയിടങ്ങളും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതിബോര്‍ഡിന് വന്‍നാശനഷ്ടമാണ് വിതരണ സംവിധാനങ്ങള്‍ തകര്‍ന്നതിലൂടെ ഉണ്ടായിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഒട്ടേറെ പ്രദേശങ്ങളില്‍ ദിവസങ്ങളായി വൈദ്യുതിവിതരണം തടസ്സപ്പെട്ടിരിക്കയാണ്. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതായി വൈദ്യുതി ബോര്‍ഡ് അറിയിച്ചു.

ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 86ആണ്. മഴ ഇനിയും കനക്കുകയാണെങ്കില്‍ അപകട സാധ്യതകള്‍ ഇനിയും വര്‍ധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top