Breaking News

ജെസ്നയുടെ തിരോധാനം: അന്വേഷണം ആറ് യുവാക്കളിലേക്ക്

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ജെസ്ന മരിയ ജെയിംസിനെ സംബന്ധിച്ച അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് നീളുന്നു. ജെസ്നയുടെ ഫോണ്‍കോളുകളില്‍ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘം സംശയത്തിന്റെ നിഴലിലായത്.

ജെസ്നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ ഫോണ്‍സംഭാഷണങ്ങള്‍ നടത്തിയിരുന്നു. മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ള യുവാക്കളുടെ കൂട്ടുകെട്ട് സംബന്ധിച്ച് അന്വേഷിച്ച് വരികയാണ്. കാണാതാവുന്നതിന് തലേദിവസം ജസ്ന ആണ്‍സുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അതേസമയം ഇടുക്കി വെള്ളത്തൂവലില്‍ പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ജെസ്നയുടേതാണോയെന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. മൃതദേഹം തിരിച്ചറിയാനുള്ള പരിശോധനകള്‍ നടന്നുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top