Kerala

എതിര്‍ത്താല്‍ തിരിച്ചടിക്കാനായിരുന്നു നിര്‍ദ്ദേശം; അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവിന്റെ മൊഴി പുറത്ത്

കൊച്ചി: മഹാരാജാസ് കോളേജില്‍ എന്തുവില കൊടുത്തും ചുവരെഴുതാന്‍ തീരുമാനിച്ചുറപ്പിച്ചാണ് എത്തിയതെന്ന് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതിയുടെ മൊഴി. കേസില്‍ ഇന്ന് രാവിലെ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ നേതാവ് ആദിലാണ് പൊലീസിന് മൊഴി നല്‍കിയത്. എതിര്‍ത്താല്‍ തിരിച്ചടിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നുവെന്നും പ്രതി മൊഴി നല്‍കി.

എസ്എഫ്‌ഐ ചുവരെഴുത്ത് മായ്ച്ചാല്‍ വീണ്ടും എഴുതാന്‍ തന്നെയായിരുന്നു തീരുമാനം. എസ്എഫ്‌ഐയെ പേടിച്ച് കഴിയാനാവില്ലെന്നും എതിര്‍ത്താന്‍ തിരിച്ചടിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ സംഘത്തിലെ പലരും ആയുധങ്ങള്‍ കൈവശം വെച്ചിരുന്നതായും ആദില്‍ പൊലീസില്‍ മൊഴി നല്‍കി.

അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ഏക പ്രതിയാണ് ആദില്‍. ഇന്ന് രാവിലെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top