Kerala

രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

തിരുവനന്തപുരം: രാമായണ മാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍മാറി. പാര്‍ട്ടിക്കുള്ളിലുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് തീരുമാനം. രാമായണ മാസം ആചരിക്കുന്നതിനെ സുധീരനും മുരളീധരനും ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു.

രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ലെന്ന് വി.എം സുധീരന്‍ വ്യക്തമാക്കിയിരുന്നു. വിശ്വാസം വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണം. സിപിഎം ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകള്‍ രാമനെ ചൂഷണം ചെയ്ത ബിജെപി നിലപാടുകളെ പരോക്ഷമായി സഹായിക്കുന്നതാണെന്നും സുധീരന്‍ വിമര്‍ശിച്ചിരുന്നു.

കെപിസിസി പ്രചാര്‍ വിഭാഗമാണ് രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ് എന്ന പേരില്‍ രാമായണ മാസാചരണം നടത്താന്‍ ഒരുങ്ങിയത്. കര്‍ക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണ പരിപാടി ഉദ്ഘാടന ചടങ്ങില്‍ ശശി തരൂര്‍ എംപിയെ മുഖ്യ പ്രഭാഷകനായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായും നിശ്ചയിച്ചിരുന്നു. രാമായണ മാസം ആചരിക്കാനുള്ള തീരുമാനവുമായി സിപിഎം രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസും സമാനപരിപാടിയുമായി രംഗത്ത് വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top