Breaking News

എംജി സർവകലാശാല സെനറ്റ്, സ്റ്റുഡന്റ്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും തൂത്തുവാരി എസ്എഫ്ഐ

കോട്ടയം : എംജി സർവകലാശാലയുടെ സെനെറ്റിലേക്കും സ്റ്റുഡന്റ്സ് കൗൺസിലിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ ആകെയുള്ള 30 സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാരാണ് വോട്ട് ചെയ്‌തത്.

സെനറ്റ് ജനറൽ വിഭാഗത്തിൽ പി എം ആർഷോ(മഹാരാജാസ് കോളേജ് എറണാകുളം), ആദർശ് സുരേന്ദ്രൻ(ഡിബി കോളേജ് തലയോലപ്പറമ്പ്), ജെയ്സൺ ജോസഫ് സാജൻ(മൗണ്ട് സീയോൻ ലോ കോളേജ് പത്തനംതിട്ട), പി എസ് യദുകൃഷ്‌ണൻ(ഏറ്റുമാനൂരപ്പൻ കോളേജ്), ശ്രീജിത്ത് രമേശ്(കോ ഓപറേറ്റീവ് സ്‌കൂൾ ഓഫ് ലോ തൊടുപുഴ), വിദ്യാർഥിനി വിഭാഗത്തിൽ – അജ്‌മില ഷാൻ(മഹാരാജാസ് കോളേജ് എറണാകുളം), ആർ ആദിത്യ(സെന്റ് സേവിയേഴ്‌സ് കോളേജ് വൈക്കം), ടി എസ് ഐശ്വര്യ(സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ്,എം ജി സർവകലാശാല കോട്ടയം), അലീഷാ ചാന്ദ്‌നി (കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട), ഗായത്രി എം രാജു(ഗവ. കോളേജ് കട്ടപ്പന), ഗവേഷണ വിദ്യാർഥി വിഭാഗത്തിൽ നവീൻ കെ ഫ്രാൻസിസ്( സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട് ആൻഡ് ഡവ. സ്റ്റഡീസ്), പ്രൊഫഷണൽ കോളേജ് വിദ്യാർഥി വിഭാഗത്തിൽ അശ്വിൻ അനിൽ(സിഎസ്ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസ്, കാണക്കാരി ).

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top