Kerala

അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള ആലുവ സ്വദേശിയാണ് അറസ്റ്റിലായിരിക്കുന്നത്.

ആലുവ എടത്തല സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മറ്റി അംഗവുമായ ആദിലാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. അഭിമന്യുവിനെ കൊല്ലാനെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ആദില്‍. ആദ്യമായാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളെ പൊലീസ് പിടികൂടുന്നത്.

കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് അറസ്റ്റ് നടന്നിരിക്കുന്നത്. അതേസമയം കേസിലെ മുഖ്യപ്രതിയടക്കമുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top