Breaking News

അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. വള്ളികുന്നം സ്വദേശികളായ പ്രണവ് (23) , ആകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

 

മുഖ്യപ്രതിയും ആര്‍എസ്‌എസ് പ്രവര്‍ത്തകനുമായ സജയ് ജിത്ത്, കൂട്ടുപ്രതി വിഷ്ണു തമ്ബി എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മൊഴി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ അനന്തുവിനെ ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി സജയ് ജിത്ത് പൊലീസിനോട് സമ്മതിച്ചു. ക്ഷേത്രോത്സവത്തിനിടെ അഭിമന്യുവുമായി വാക്കേറ്റം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top