മോസ്കോ: റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനവും ഒപ്പം ആശ്വാസജയവും തേടി ഇംഗ്ലണ്ടും ബെല്‍ജിയവും ഇന്നിറങ്ങും. ഫൈനല്‍ മത്സരത്തിന് സമാനമായ പോരാട്ടവീറോടെയാവും ഇന്ന് ഇംഗ്ലണ്ടും ബെല്‍ജിയവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുക. വൈകീട്ട് 7.30ന് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
സെമിഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടാണ് ബെല്‍ജിയം ലൂസേഴ്സ് ഫൈനല്‍ കളിക്കാനെത്തുന്നത്. എന്നാല്‍ ക്രൊയേഷ്യയോട് 2-1ന് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് എത്തുന്നത്. കരുത്തന്മാര് നേര്‍ക്കുനേര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തിലേത് മറ്റൊരു ഫൈനല്‍ മാത്സരം തന്നെയാകുമെന്നതില്‍ തര്‍ക്കമില്ല.