സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് പ്രതികരിക്കാത്തതുകൊണ്ടെന്ന് അമലപോള്‍. ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളും നേരിടേണ്ടി വരും. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളുമാണ് ഏതൊരു പെണ്‍കുട്ടിക്കും ആവശ്യമെന്നും തനിക്ക് സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അമലപോള്‍ പറയുന്നു.
ഗോസിപ്പുകള്‍ സിനിമാമേഖലയില്‍ സാധാരണമാണ്. ഗോസിപ്പുകളെ അത്തരത്തില്‍ കാണാന്‍ കഴിയണം. അതോടൊപ്പം പ്രതികരിക്കേണ്ട ഇടങ്ങളില്‍ ശക്തമായി പ്രതികരിക്കുക തന്നെ വേണമെന്നും അമലപോള്‍ പറഞ്ഞു.