ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള സ്കൈപകര്‍ ടവറില്‍ വലിഞ്ഞു കയറിയതിന് അലൈന്‍ റോബര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോകമെങ്ങുമുള്ള ഉയര്‍ന്ന കെട്ടിടങ്ങളില്‍ വലിഞ്ഞ് കയറുന്നതിനാല്‍ ഫ്രാന്‍സിന്റെ സ്പൈഡര്‍ മാന്‍ എന്ന പേരിലാണ് അലൈന്‍ അറിയപ്പെടുന്നത്.1994 മുതല്‍ ലോകമെമ്പാടും ഉയരമേറിയ കെട്ടിടങ്ങള്‍ക്കു മുകളില്‍ സുരക്ഷാ ഉപകരണങ്ങളും മറ്റുമില്ലാതെ വലിഞ്ഞു കയറി ഞെട്ടിക്കുന്ന ആളാണ് 57 കാരനായ റോബര്‍ട്ട്
അനുമതിയോ സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ അരമണിക്കൂറിനുള്ളില്‍ 154 മീറ്റര്‍, 42 നില കെട്ടിടത്തിന്റെ മുകളില്‍ എത്തിയ റോബര്‍ട്ട് അലൈനെ മുകളില്‍ എത്തിയതിനു ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അനുവാദമോ വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ കെട്ടിടത്തിനു മുകളില്‍ കയറിയതിനാണ് അറസ്റ്റ്.