ന്യൂഡല്‍ഹി : ആദ്യ റഫാല്‍ യുദ്ധവിമാനം ഫ്രാന്‍സ് ഇന്ന് ഇന്ത്യയ്ക്ക് കൈമാറും. റഫാല്‍ വിമാനം ഏറ്റുവാങ്ങാനായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.
റഫാല്‍ കൈമാറ്റ ചടങ്ങില്‍ രാജ്നാഥ് സിംഗിനൊപ്പം ഫ്രഞ്ച് സായുധസേന മന്ത്രി ഫ്ളോറന്‍സ് പാര്‍ലിയും പങ്കെടുക്കും. റഫാല്‍ വിമാനത്തില്‍ പറക്കുന്ന രാജ്നാഥ് സിംഗ് ഫ്രാന്‍സില്‍ ആയുധപൂജയിലും പങ്കുചേരും.