ലോകത്തെ വിഖ്യാത ചലച്ചിത്രമേളയായ റോട്ടര്‍ഡാം രാജ്യാന്തര മേളയില്‍ പുരസ്കാരം നേടിയ മമ്മൂട്ടി ചിത്രം ഫസ്റ്റ്ലുക്ക് പ്രൊമോ വീഡിയോ പുറത്തിറങ്ങി. ഏഷ്യയിലെ ഏറ്റവും വലിയ മേളയായ ഷാങ്ഹായി ഫെസ്റ്റിവലിലും ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ പുരസ്ക്കാര ജേതാവായ റാം ആണ്.
വിദേശത്ത് ടാക്സി ഡ്രൈവറായ അമുദവന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സമുദ്രക്കനി, ട്രാന്‍സ്ജെന്‍ഡറായ അഞ്ജലി അമീര്‍, സിദ്ദീഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.