Kerala

പ്രളയക്കെടുതിയ്ക്ക് താങ്ങായി മലയാളം, തമിഴ്, തെലുങ്ക് സിനിമലോകം; പ്രഭാസ് നല്‍കുന്നത് ഒരു കോടി രൂപ

കേരളം നേരിട്ട പ്രളയക്കെടുതിയ്ക്ക് താങ്ങായി അകമഴിഞ്ഞ സഹായങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകികൊണ്ടിരിക്കുന്നത്. ദുരന്തത്തെ അതിജീവിക്കാന്‍ ഭാഷാ വ്യത്യാസമില്ലാതെ മലയാളം, തമിഴ്, തെലുങ്ക് സിനിമലോകത്തുള്ളവര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്.

പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ 25 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ നല്‍കിയത്. മോഹന്‍ലാലിനെ പുറമെ മമ്മൂട്ടിയും ദുല്‍ഖറും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കി. എറണാകുളം കലക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് തുക കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മമ്മൂട്ടി എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിരുന്നു. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നേരത്തെ നല്‍കുകയുണ്ടായി. മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം ജഗദീഷും മുകേഷുമാണ് മുഖ്യമന്ത്രിക്ക് തുക കൈമാറിയത്.

പ്രളയക്കെടുതിയില്‍പെട്ടവര്‍ക്ക് കൈതാങ്ങാവുകയാണ് തെലുങ്ക് സിനിമാ ലോകവും. ബാഹുബലി നായകന്‍ പ്രഭാസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുന്നത് ഒരു കോടി രൂപയാണ്. കൂടാതെ രാം ചരണ്‍ 60 ലക്ഷം രൂപയും വിജയ് ദേവരകൊണ്ട 5 ലക്ഷം രൂപയും നല്‍കിയിട്ടുണ്ട്. റാണ ദഗ്ഗുപതി, നാനി തുടങ്ങിയ നിരവധി തെലുങ്ക് നടന്മാര്‍ കേരളത്തിന് വേണ്ടി രംഗത്തെത്തിയിട്ടുണ്ട്.

തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘവും അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കുമെന്ന് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top