കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം നീക്കം ആരംഭിച്ചു. ബിഷപ്പ് രാജ്യം വിട്ട് പോകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്.
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം തുടങ്ങി
By
July 11, 2018 10:42 am