പനാജി: മലയാളികള്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമാലോകം ആരാധനയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം പേരന്പ് ഗോവ ചലച്ചിത്രമേളയില്‍ നാളെ പ്രദര്‍ശിപ്പിക്കും. ഐനോക്സ് സ്ക്രീന്‍ രണ്ടില്‍ രാത്രി 8.30നാണ് ചിത്രത്തിന്റെ പ്രദര്‍ശനം.
അമുദന് എന്ന ടാക്സി ഡ്രൈവറായി മമ്മൂട്ടി എത്തുന്ന ചിത്രത്തില്‍ സമുദ്രക്കനി, അഞ്ജലി അമീര്‍, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും മമ്മൂട്ടിക്കൊപ്പം പ്രധാന വേഷങ്ങളിലെത്തുന്നു.
സിനിമകളുടെ പകുതി ദിവസങ്ങളിലെ ഷെഡ്യൂള്‍ മാത്രമാണ് ഗോവന്‍ മേളയില്‍ ഡെലിഗേറ്റുകള്‍ക്ക് പാസിനൊപ്പം ലഭ്യമാവുക. അതിനാല്‍ത്തന്നെ പേരന്പ് എപ്പോള്‍ പ്രദര്‍ശിപ്പിക്കുമെന്ന് മെഗാസ്റ്റാര്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു.