എസ്എഫ്ഐക്കെതിരെയുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിന്റെ പ്രസ്താവനയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജു പറഞ്ഞത് പാര്‍ടി നിലപാടല്ലെന്നും പ്രസ്താവന അനവസരത്തിലാണെന്നും കാനം വ്യക്തമാക്കി.
എസ്എഫ്ഐക്കെതിരായ പി.രാജുവിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. പി.രാജുവിന്റെ പ്രസ്താവന സിപിഐയുടെ ഔദ്യോഗിക നിലപാടല്ല. കൊല നടത്തിയ തീവ്രവാദികള്‍ക്കെതിരേ ജനവികാരം ഉയരുകയാണ്. അപ്പോള്‍ ഏതെങ്കിലും വിദ്യാര്‍ഥി സംഘടനയുടെ വ്യാകരണപ്പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടത്. ഇത്തരം പ്രസ്താവനകള്‍ കുറ്റക്കാരെ സഹായിക്കാനേ ഉതകൂവെന്നും കാനം പറഞ്ഞു.
കലാലയത്തില്‍ ആധിപത്യമുള്ള എസ്എഫ്ഐ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാത്തത് ജനാധിപത്യവിരുദ്ധമാണെന്നുമായിരുന്നു പി.രാജുവിന്റെ പരാമര്‍ശം.