തായ്ലന്ഡിലെ ഗുഹയ്ക്കുളളില്‍ കുടുങ്ങിപ്പോയ പതിമൂന്നംഗ സംഘത്തില്‍ പതിനൊന്നാമത്തെ കുട്ടിയെയും രക്ഷപെടുത്തി. രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് മൂന്നാമത്തെ ദിവസമാണ് ഇന്ന്. ഇനി ഗുഹയ്ക്കുളളില്‍ അവശേഷിക്കുന്നത് പതിനാറില്‍ താഴെ പ്രായമുളള ഒരു കുട്ടിയും ഇരുപത്തഞ്ച്കാരനായ കോച്ചുമാണ്. ഇവരേയും ഇന്ന് രാത്രിയോടെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഗുഹയ്ക്കുളളില്‍ നിന്നും പുറത്തെത്തിച്ച കുട്ടികളില്‍ എട്ട് പേരെയും സ്ട്രക്ച്ചറിലാണ് കൊണ്ടുവന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ കാണാന്‍ മാതാപിതാക്കളെ അനുവദിക്കാത്തതും ഇവരുടെ ആരോഗ്യനില സംബന്ധിച്ചുളള അഭ്യൂഹങ്ങള്‍ പരക്കാന്‍ ഇടയാക്കുന്നുണ്ട്. എന്നാല്‍ കുട്ടികളില്‍ പനിയും ചെറിയ തരത്തിലുളള വൈറസ് ബാധയും മാത്രമാണുളളതെന്നാണ് ആശുപത്രി അധികൃകര്‍ നല്കുന്ന വിവരം.