Football

തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിനെ ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണിച്ച് ഫിഫ

ലോകകപ്പ് മത്സരം ആവേശകരമായി തുടരുന്നതിനിടെ ലോകത്തെ നടുക്കിക്കൊണ്ടായിരുന്നു തായ്‌ലാന്‍ഡില്‍ നിന്നും ആ വാര്‍ത്ത വന്നത്. 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചും ഒരു ഗുഹയ്ക്കുളളില്‍ അകപ്പെട്ടുകിടക്കുന്നു. തിരച്ചിലുകള്‍ക്കൊടുവില്‍ നീണ്ട പത്താം നാള്‍ അവര്‍ ജീവനോടെയുണ്ടെന്ന വാര്‍ത്ത ആഹ്‌ളാദത്തോടെയാണ് ലോകം കേട്ടത്. എന്നാല്‍ കുട്ടികളെ പുറത്തെത്തിക്കാനുളള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇതിനിടെയാണ് പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടുന്ന ആഹ്‌ളാദകരമായ പ്രസ്താവന ഫിഫ നടത്തിയത്.

ഈ മാസം 15ന് നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തിലെ വിശിഷ്ടാതിഥികള്‍ ആ പതിമൂന്ന് പേരായിരിക്കും. അപകടത്തെ തരണം ചെയ്ത് പുറത്തെത്താനായാല്‍ റഷ്യയില്‍ നടക്കുന്ന ഫൈനല്‍ മത്സരവേദിയില്‍ ലോകം മുഴുവന്‍ അവരെ കാണും. അവരുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ ജൂലൈ 15ന് മോസ്‌കോയില്‍ വച്ച് നടക്കുന്ന ഫൈനലിലേക്ക് വരണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഫിഫ തായ്ലാന്‍ഡ് ഫുട്ബോള്‍ അസോസിയേഷന് കത്തയച്ചു. അതേസമയം കുട്ടികളെയും കോച്ചിനേയും ഗുഹയില്‍ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അപകടങ്ങളെ തരണം ചെയ്ത് ഫൈനല്‍ ദിവസം മോസ്‌കോയിലെത്താന്‍ അവര്‍ക്ക് കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഫുട്‌ബോള്‍ ലോകം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top