Latest News

ലെബനന്‍ പോലീസുകാരികളുടെ കുട്ടിക്കുപ്പായത്തില്‍ കണ്ണുടക്കി സോഷ്യല്‍ മീഡിയ

വനിതാ പോലീസുകാര്‍ ഇറുകിയ ഷോര്‍ട്‌സും ഇട്ട് ഡ്യൂട്ടിക്ക് വന്നാല്‍ എങ്ങനെയുണ്ടാകും ?, അതും ട്രാഫിക് ഡ്യൂട്ടികളിലുള്ള ഉദ്യോഗസ്ഥര്‍..? ഇതാണ് നവമാധ്യമങ്ങളിലെ പുതിയ ഹോട്ട് ടോപ്പിക്. ലെബനനിലാണ് സംഭവം. ബ്രൗമ്മാന മേയറായ പിയറെ അച്ചക്കാറിന്റെ തീരുമാനമാനപ്രകാരമാണ് പുതിയ യൂണിഫോം പരിഷ്‌കരണം നടപ്പാക്കിയിരിക്കുന്നത്.

കടുത്ത വേനലിലുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകള്‍ ഒഴിവാക്കാനും കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഷോര്‍ട്‌സ് യൂണിഫോമാക്കിയതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മേയര്‍ പറയുന്നത്. ഇതോടെ പോലീസുകാരും ടൂറിസ്റ്റുകളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും മേയര്‍ പറയുന്നു.

ട്രാഫിക് സിഗ്‌നലുകളിലും നഗരങ്ങളിലെ പ്രധാന പാതകളിലും ഡ്യൂട്ടി ചെയ്യുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഇറക്കം കുറഞ്ഞ ഷോര്‍ട്സ് യൂണിഫിലാണ് ഇപ്പോള്‍ തങ്ങളുടെ ജോലി ചെയ്യുന്നത്.

പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നീളമേറിയ പാന്റ്സ് തന്നെയാണ് ഇപ്പോഴും യൂണിഫോം.

എന്തായാലും ലെബനന്‍ പോലീസിന്റെ പുതിയ യൂണിഫോം നവമാധ്യമങ്ങള്‍ അങ്ങ് ഏറ്റെടുത്തിട്ടുണ്ട്. ഓണ്‍ ഡ്യൂട്ടിയിലുള്ള ലെബനന്‍ സുന്ദരികളായ പോലീസ് ഉദ്യോഗസ്ഥകളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top