ഓട്ടോ ഓഹരികളുടെ കുതിപ്പിലായിരുന്നു വാരാന്ത്യ വ്യാപാരദിനമായ വെള്ളിയാഴ്ച വിപണി മുന്നേറിയത്.
മുംബൈ വിലസൂചിക 83.31 പോയിന്റ് വര്‍ധിച്ച് 35,657.86 ലാണ് വ്യാപാരമവസാനിപ്പിച്ചത്.
നിഫ്റ്റി സൂചിക 22.50 പോയിന്റ് ഉയര്‍ന്ന് 10,772.25ലാണ് ക്ലോസ് ചെയ്തത്.
ഏഷ്യന്‍ വിപണികള്‍ ദുര്‍ബലമായിരുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയില്‍ റിയാലിറ്റി, ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളില്‍ മുന്നേറ്റം കണ്ടു.
ടാറ്റാ മോട്ടോഴ്സ് ഹീറോ മോട്ടോ കോര്‍പ്, ടിസിഎസ്, ബജാജ് ഓട്ടോ, മഹീന്ദ്രാ ആന്‍ഡ് മഹീന്ദ്രാ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്ക് 1.9 മുതല്‍ 4.25 ശതമാനം വരെ വില ഉയര്‍ന്നു.
ഹിന്ദുസ്ഥാന്‍ പെട്രോളിയം, ടാറ്റാ മോട്ടാേര്സ്, ഗ്രാസിം എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നേട്ടം കൊയ്തത്.
മികച്ച മണ്‍സൂണ്‍ മികച്ച കാര്‍ഷിക ഉല്‍പ്പാദനം കൊണ്ടുവരുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. ഈ പ്രതീക്ഷയാണ് കണ്‍സ്യൂമര്‍, ഓട്ടോ ഓഹരികള്‍ക്ക് വിലകൂടാന്‍ ഇടയാക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഉത്പാദനം കൂടുന്നതോടെ ഇന്ത്യന്‍ സമ്പദ് ഘടനയിലും മികച്ച നേട്ടമുണ്ടാവും. രാജ്യത്താകമാനം മികച്ച മഴ ലഭിക്കുന്നത് കാര്‍ഷിക വിളകള്‍ക്ക് മുതല്‍ക്കൂട്ടാകും.
ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പ്പറേഷന് ഓഹരിവില വര്‍ധിച്ചു. തിങ്കളാഴ്ച വ്യാപാരമാരംഭിക്കുമ്പോള് വിപണി മെച്ചപ്പെടുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.