Entertainment

ഒടിയന്‍മാണിക്യന്റെ ഒടിവേലകള്‍ കണ്ടുതുടങ്ങാമല്ലെ..!

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ‘ഒടിയന്‍ മാണിക്യന്റെ ഒടി വേലകള്‍ കണ്ടുതുടങ്ങാം’ എന്ന മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയിലാണ് ടീസര്‍ എത്തിയിരിക്കുന്നത്. മുമ്പ് ഇറങ്ങിയ ടീസറുകളോട് സാമ്യമുളളതാണെങ്കിലും ചിത്രവുമായി ബന്ധപ്പെട്ട ഒന്നും തന്നെ ടീസര്‍ വെളിപ്പെടുത്തുന്നില്ല.

ദേശീയ പുരസ്‌കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ ഒരുക്കി, ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്നാണ് ഒരുക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്. ചിത്രം ഒക്ടോബര്‍ 11ന് കേരളത്തിലെ പ്രേക്ഷകരിലെത്തും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top