Breaking News

ഓഹരി വിപണിയിൽ കനത്ത നഷ്ടത്തോടെ തുടക്കം

മുംബൈ:ആഴ്ചയുടെ ആദ്യദിവസം ഓഹരി വ്യാപാരം ആരംഭിച്ചത് കനത്തനഷ്ടത്തോടെ. വ്യാപാരം ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓഹരി വിപണി കൂപ്പുകുത്തുകയായിരുന്നു. സെന്‍സെക്സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റും താഴ്ന്നു. സെന്‍സെക്സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

 

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് ഓഹരി വിപണിക്ക് തിരിച്ചടിയാകുന്നത്. 1,68,912 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബയില്‍ ലോക്ഡൗണ്‍ സാഹചര്യമുണ്ടാതാണ് ഓഹരി വിപണിയെ പ്രധാനമായും ബാധിച്ചത്. ഈ ആഴ്ചതന്നെ മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top