Football

നെയ്മറിനെ ട്രോളി കെഎഫ്‌സി

ഫിഫ ലോകകപ്പ് മത്സരം റഷ്യയില്‍ തുടരുന്നതിനിടെ ലോകമെമ്പാടും ഫുട്‌ബോള്‍ ആവേശത്തിലാണ്. കളിക്കിടെയുണ്ടാകുന്ന ഫൗളുകളും ചില്ലറ തര്‍ക്കങ്ങളും ആവേശം കൂട്ടുമെങ്കിലും ഫൗള്‍ നേടാന്‍ താരങ്ങള്‍ ചിലപ്പോഴൊക്കെ ചില അടവുകള്‍ പുറത്തെടുക്കാറുണ്ട്. ബ്രസീല്‍ താരം നെയ്മര്‍, ഉറുഗ്വായ് താരം സുവാരസ് തുടങ്ങിയവര്‍ ഇക്കാര്യത്തില്‍ പേരുകേട്ടവരാണ്.

എന്നാല്‍ സംഗതി തട്ടിപ്പാണെന്ന് തെളിഞ്ഞാല്‍ പിന്നീടങ്ങോട്ട് ട്രോള്‍ മഴയായിരിക്കും. വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ തുടങ്ങിയശേഷം ഏറ്റവും കൂടുതല്‍ ട്രോള്‍ നേരിട്ടവരില്‍ ഒരാള്‍ ബ്രസീല്‍ താരം നെയ്മറാണ്. കാറ്റടിച്ചാല്‍ പോലും നിലത്തു വീഴുന്ന നെയ്മര്‍ കാണിക്കുന്നത് വെറും അഭിനയമാണെന്നും മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിനു നല്‍കണമെന്നുമുള്ള ട്രോളുകള്‍ നാനാഭാഗത്തു നിന്നും ഉയരുന്നുണ്ട്.

എന്നാല്‍ നെയ്മറുടെ വീഴ്ച്ചയെ പരസ്യമാക്കി മാറ്റിയിരിക്കുകയാണ് കെഎഫ്‌സി. ഫുട്‌ബോള്‍ മത്സരത്തിനിടെ പരിക്കേറ്റെന്ന് പറഞ്ഞ് നിലത്തുവീഴുന്ന കളിക്കാരന്‍ ഗ്രൗണ്ടില്‍ നിന്നും ഉരുണ്ട് പലസ്ഥലങ്ങള്‍ കറങ്ങി കെഎഫ്‌സി ഷോപ്പിനു മുമ്പില്‍ എത്തുന്നതാണ് പരസ്യത്തില്‍. കെഎഫ്‌സിയുടെ പുതിയ ഓഫറുകള്‍ കണ്ട് ഭക്ഷണവും വാങ്ങി സന്തോഷത്തോടെ മടങ്ങുന്ന കളിക്കാരനെ കാണിക്കുന്നിടത്ത് പരസ്യം തീരുന്നു. നിലത്ത് വീണ് ഉരുളുന്നതൊഴിച്ചാല്‍ നെയ്മറുമായി ബന്ധപ്പെടുത്തുന്നതൊന്നും പരസ്യത്തിലില്ല. എന്നാല്‍ നെയ്മറിന്റെ വീഴ്ച്ചയെ മാതൃകയാക്കിയാണ് പരസ്യമെന്നാണ് വിഡിയോ കണ്ട ഭൂരിഭാഗം പേരുടെയും അഭിപ്രായം.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top