മഹാരാജാസ് കോളജേില്‍ വച്ച് എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയവരെ തിരിച്ചറിഞ്ഞതായി പോലീസ്. കേസില്‍ നേരിട്ട് പങ്കുള്ളവര്‍ പിടിലായെന്നും പോലീസ് അറിയിച്ചു.
നേരത്തെ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി പ്രതികളില്‍ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി. അഭിമന്യുവിനെ കുത്തിയത് മുഹമ്മദ് റാഫി എന്നയാളാണെന്നും കൈവെട്ട് കേസിലെ പ്രതികള്‍ക്ക് ഈ കേസുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അഭിമന്യുവിനെ കുത്തിയത് പ്രൊഫഷല്‍ കൊലയാളിയാണെന്നും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കൊലപാതകത്തിന് മാത്രം ഉപയോഗിക്കുന്ന കത്തി കൊണ്ടാണ് അഭിമന്യുവിനെ അക്രമിച്ചത്. ഹൃദയത്തിനേറ്റ മുറിവ് തത്ക്ഷണം മരിക്കാന്‍ കാരണമാവുകയായിരുന്നു.