Latest News

വിപണിയില്‍ ഉണര്‍വ്വ്

ബുധനാഴ്ച വിപണിയില്‍ നേരിയ മുന്നേറ്റം ദൃശ്യമായി. മുംബൈ സൂചിക 266.80 പോയിന്റ് ഉയര്‍ന്ന് 35,645.40ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റി 70 പോയിന്റ് വര്‍ധിച്ച് 10,769.90 ലാണ്‌ക്ലോസ് ചെയ്തത്. ബജാജ് ഓട്ടോ, മാരുതി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എച്ച്ഡിഎഫ്‌സി, റിലയന്‍സ് എന്നിവയാണ് നേട്ടം കൊയ്ത ഓഹരികള്‍.

എന്‍ടിപിസി, വേദാന്ത ലിമിറ്റഡ്, ഒഎന്‍ജിസി, ഭരതി എയര്‍ടെല്‍ടാറ്റാ മോട്ടോര്‍സ്, പവ്വര്‍ഗ്രിഡ് ഓഹരികള്‍ നഷ്ടം രേഖപ്പെടുത്തി.

നിഫ്റ്റി സൂചികയില്‍ ഫാര്‍മ്മ ഓഹരികള്‍ നേട്ടമുണ്ടാക്കി. ലുപിന്‍, റെഡി ലബോറട്ടറീസ് 2.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

മെറ്റല്‍, എനര്‍ജി ഓഹരികള്‍ക്ക് വിലയിടിഞ്ഞു. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം ഓഹരികള്‍ക്ക് 2.5 ശതമാനം ഇടിവുണ്ടായി.

ചൊവ്വാഴ്ച ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ 1,043.31 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വിറ്റു.

ഡൊമസ്റ്റിക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് 278.84 കോടി രൂപ മൂല്യമുള്ള ഓഹരികള്‍ വാങ്ങിയിരുന്നു.

ഏഷ്യന്‍ വിപണികളുടെ പ്രകടനം ദുര്‍ബലമായിരുന്നുവെങ്കിലും ഇന്ത്യന്‍ വിപണിയിലതൊന്നും പ്രതിഫലിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top