Football

കവാനിക്ക് പിന്നാലെ സുവാരസും; പരിക്കില്‍ വലഞ്ഞ് ഉറുഗ്വായ്

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ ഉറുഗ്വായ്ക്ക് തലവേദനയായി സൂപ്പര്‍ താരങ്ങളുടെ പരിക്ക്. എഡിസണ്‍ കവാനിക്ക് പിന്നാലെ സ്‌ട്രൈക്കര്‍ ലൂയി സുവാരസും പരിക്കിന്റെ പിടിയിലായിരിക്കുകയാണ്. ക്വാര്‍ട്ടര്‍ പോരാട്ടത്തിന് മുമ്പ് താരങ്ങളുടെ പരിക്ക് ഭേദമായില്ലെങ്കില്‍ ഫ്രാന്‍സിനെതിരെ ഉറുഗ്വായ്ക്ക് ഏറെ വിയര്‍ക്കേണ്ടി വരും.

ഫ്രാന്‍സിനെതിരായ മത്സരത്തിന് മുന്നോടിയായുളള പരിശീലന ക്യാംപില്‍ നിന്ന് മുടന്തിയാണ് സുവാരസ് മടങ്ങിയത്. താരം പിന്നീട് പരിശീലനം നടത്തിയെങ്കിലും വലതുകാലിലെ പരിക്ക് സാരമുളളതാണെന്നാണ് സൂചന. കവാനിക്ക് പിന്നാലെ സുവാരസും പരിക്കിലായതോടെ ടീം ആശങ്കയിലാണ്. ഇരുവരുടെയും സാന്നിധ്യം ലോകകപ്പില്‍ ഉറുഗ്വെയ്ന്‍ കുതിപ്പില്‍ നിര്‍ണായകമായിരുന്നു.

പോര്‍ച്ചുഗലിനെതിരായ പ്രീ ക്വാര്‍ട്ടറിനിടെ പരിക്കേറ്റ കവാനി ഇന്നലെയും ടീമിനൊപ്പം പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. പോര്‍ച്ചുഗലിനെതിരെ മിന്നും ഫോമിലായിരുന്ന കവാനി ഇരട്ട ഗോളുകള്‍ നേടിയിരുന്നു. എന്നാല്‍ ക്വാര്‍ട്ടര്‍ ഇരുവര്‍ക്കും നഷ്ടമായാല്‍ ഉറുഗ്വെയ്ക്ക് ഫ്രഞ്ച് കടമ്പ എളുപ്പമാകില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top