Film News

‘സഞ്ജു’ കോടികള്‍ വാരുന്നു

രണ്‍ബീര്‍ നായകനായ സഞ്ജു തകര്‍ത്തോടുകയാണ്. ഹിന്ദി സിനിമ വിപണി വൃത്തങ്ങളുടെ കണക്കനുസരിച്ച് സഞ്ജയ് ദത്തിന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ 200 കോടി രൂപ കളക്ഷന്‍ നേടുമെന്ന് കരുതപ്പെടുന്നു. നാളിതുവരെ 167.5 കോടി രൂപ തിയേറ്ററുകളില്‍ നിന്ന് സിനിമ കളക്ട് ചെയ്ത് കഴിഞ്ഞു.

രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഈ ചിത്രം ഉത്തരേന്ത്യയില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലും വന്‍ വിജയമായിട്ടുണ്ട്. സിനിമ വിപണന അനലിസ്റ്റായ തരന്‍ ആദര്‍ശാണ് സഞ്ജുവിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പുറത്തെത്തിച്ചിരിക്കുന്നത്. ഒറിജിനല്‍ സഞ്ജയ് ദത്ത് നായകനായ ചിത്രങ്ങളേക്കാള്‍ മികച്ച പ്രതികരണമാണ് അദ്ദേഹത്തിന്റെ ജീവനചരിത്രത്തെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രം നേടിയെടുത്തതെന്നത് ശ്രദ്ധേയമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top