മോസ്കോ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് മെക്സിക്കോയെ നേരിടുന്ന ബ്രസീലിന് മാര്‍സലോയുടെ പരിക്ക് തിരിച്ചടിയാവും. പരിക്കുമൂലം കഴിഞ്ഞ മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട മാഴ്സലോ ഇന്ന് കളിക്കില്ല. മാഴ്സലോയ്ക്ക് പകരം ഫിലിപ് ലൂയിസ് മെക്സിക്കോയ്ക്കെതിരായ ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. സെര്‍ബിയക്കെതിരായ അവസാന മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് പരിശീലകന് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
മുപ്പതുകാരനായ മാര്‍സലോ കഴിഞ്ഞ ദിവസം പരിശീലനം തുടങ്ങിയിരുന്നു. വിങുകളിലൂടെ അതിവേഗ മുന്നേറ്റങ്ങള്‍ നടത്താന്‍ പ്രാപ്തനായ മാര്‍സലോയുടെ അഭാവം നിര്‍ണായക മത്സരത്തില്‍ ബ്രസീലിയന്‍ മുന്നേറ്റത്തില്‍ നിഴലിച്ചേക്കും. പരിക്ക് ഭേദമായ യുവതാരം ഡാനിലോയും ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടില്ല.