Film News

‘ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നി’; ഊര്‍മ്മിള ഉണ്ണിക്കെതിരെ ശാരദക്കുട്ടി

കോഴിക്കോട്: നടി ഊര്‍മ്മിള ഉണ്ണിക്കെതിരേ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്. ഫേസ്ബുക്കിലാണ് രൂക്ഷവിമര്‍ശനവുമായി ശാരദക്കുട്ടി രംഗത്തെത്തിയത്. എ.എം.എം.എ യുടെ നിലപാടുമായി ബന്ധപ്പെട്ട് ഊര്‍മ്മിള ഉണ്ണി നടത്തിയ പ്രതികരണത്തിനെതിരേയാണ് ശാരദക്കുട്ടിയുടെ പോസ്റ്റ്.

‘പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല’ എന്നാണ് ശാരദക്കുട്ടിയുട പോസ്റ്റ്. ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയതെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഊര്‍മ്മിള ഉണിണിയുടെ അപഹാസ്യമായ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയയിലും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ആക്രമണത്തെ അതിജീവിച്ച നടിയെ അപഹസിക്കുന്ന രീതിയിലും അക്രമത്തെ ലളിതവത്കരിച്ചും ഊര്‍മ്മിള ഉണ്ണി നടത്തിയ പ്രതികരണമാണ് വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ശര്‍ദ്ദിക്കും.ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു..

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top