എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാര്‍ഥികളെ പഠിപ്പുമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ വച്ചുണ്ടായ സംഘര്‍ഷത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യു കൊല്ലപ്പെട്ടത്. മഹാരാജാസിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു ഇടുക്കി വട്ടവട സ്വദേശിയാണ്. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് അണിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. തിങ്കളാഴ്ച പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെ വിദ്യാര്‍ഥികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. പുറത്തുനിന്ന് എത്തിയവരും പോസ്റ്റര്‍ പതിക്കാന്‍ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള ഒരാള്‍ 37 വയസ്സുള്ള ആളാണ്. സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും.