Kerala

ഓര്‍ത്തഡോക്‌സ് സഭ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം: ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും

ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ ക്രൈംബ്രാഞ്ച് ഇന്ന് കേസെടുക്കും. ലൈംഗിക പീഡനം അടക്കമുള്ള കുറ്റങ്ങള്‍ വൈദികര്‍ക്കെതിരെ ചുമത്തിയാകും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കും. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനുള്ള അപേക്ഷയും ക്രൈംബ്രാഞ്ച് നല്‍കും.

കുമ്പസാര രഹസ്യം ഉപയോഗിച്ച് വൈദികര്‍ യുവതിയെ പീഡിപ്പിച്ചെന്നാണു പരാതി. യുവതിയുടെ ഭര്‍ത്താവ് സഭയ്ക്കു പരാതി നല്‍കിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. വൈദികര്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ഭാര്യ മൊഴി നല്‍കിയതോടെയാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top