Football

പ്രീക്വാര്‍ട്ടറിന് ഇന്ന് തുടക്കം: മരണക്കളിക്കൊരുങ്ങി കരുത്തര്‍ മുഖാമുഖം

മോസ്‌കോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇന്ന് തീപാറും പോരാട്ടങ്ങള്‍. വൈകീട്ട് 7.30ന് നടക്കുന്ന ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയും ഫ്രാന്‍സുമാണ് നേര്‍ക്കുനേര്‍ പോരിനിറങ്ങുന്നത്. അര്‍ജന്റീനന്‍ ടീമിന്റെ മുഴുവന്‍ നിയന്ത്രണവും നായകന്‍ മെസി ഏറ്റെടുത്ത സാഹചര്യത്തില്‍ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ ടീം തന്നെയാവും ഫ്രാന്‍സിനെതിരെയും കളത്തിലിറങ്ങുക.

എഴുതിത്തള്ളിയവരെയെല്ലാം അമ്പരപ്പിച്ചാണ് അര്‍ജന്റീന പ്രീക്വാര്‍ട്ടറിലെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും നിറം മങ്ങിപ്പോയെങ്കിലും നൈജീരിയയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീന മികച്ച ഫോമിലേക്കുയര്‍ന്നു. ഈ ഫോമും ഒത്തൊരുമയും നിലനിര്‍ത്താനായാല്‍ ഫ്രാന്‍സിനെയും കടന്ന് ടീമിന് മുന്നേറാന്‍ കഴിയും.

അതേസമയം രാത്രി 11.30ന് നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ കരുത്തില്‍ പോര്‍ച്ചുഗലും ലൂയിസ് സുവാരസിന്റെ ഉറുഗ്വായും തമ്മില്‍ ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് സമനിലയുമായാണ് പോര്‍ച്ചുഗല്‍ എത്തുന്നത്. അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്ന് മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഉറുഗ്വായ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനെത്തുന്നത്. എന്നാല്‍ ആര് വാഴും ആര് വീഴുമെന്നത് മൈതാനത്തെ 90 മിനുട്ടിലെ പ്രകടനത്തെ മാത്രം ആശ്രയിച്ചിരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top